അബുദാബി: കോവിഡ് വാക്‌സീന്‍ 2 ഡോസും എടുത്ത് അല്‍ഹൊസന്‍ ആപ്പില്‍ ആക്ടീവായവര്‍ക്കു അബുദാബിയില്‍ എത്തിയാല്‍ 4, 8 ദിവസങ്ങളില്‍ പിസിആര്‍ പരിശോധന വേണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അബുദാബി പൊതു ആരോഗ്യ കേന്ദ്രം പുറത്തിറക്കിയ പരിഷ്‌കരിച്ച മാനദണ്ഡങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാക്‌സീന്‍ എടുത്ത് ആക്ടീവാകുന്നവര്‍ക്ക് അല്‍ഹൊസന്‍ ആപ്പില്‍ (ഇ) എന്നും വാക്‌സീന്‍ പരീക്ഷണത്തില്‍ പങ്കാളികളായി ആക്ടീവാകുന്ന വൊളന്റിയര്‍മാര്‍ക്ക് സ്റ്റാര്‍ (*) എന്നും തെളിയും. ഇതുണ്ടെങ്കില്‍ അബുദാബിയിലേക്കു പ്രവേശിക്കാനും തുടര്‍ച്ചയായി അബുദാബിയില്‍ തങ്ങുന്നുണ്ടെങ്കില്‍ തുടര്‍ പിസിആര്‍ ടെസ്റ്റും എടുക്കേണ്ടതില്ല.
എന്നാല്‍ ആപ്പില്‍ ആക്ടീവ് പദവി നിലനില്‍ക്കണമെങ്കില്‍ ഇരുവരും ആഴ്ച തോറും പിസിആര്‍ ടെസ്റ്റ് എടുത്തിരിക്കണം. സാധാരണക്കാരും ആപ്പില്‍ ആക്ടീവല്ലാത്തവരും അബുദാബിയിലേക്കു പ്രവേശിക്കണമെങ്കില്‍ പിസിആര്‍/ ഡിപിഐ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റു വേണം. തുടര്‍ച്ചയായി 3 ദിവസത്തില്‍ കൂടുതല്‍ അബുദാബിയില്‍ തങ്ങുന്നവര്‍ 4, 8 ദിവസങ്ങളില്‍ പിസിആര്‍ ടെസ്റ്റ് എടുക്കുകയും വേണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.