Currency

സൗദി പരിശോധനകൾ വ്യാപിപ്പിക്കുന്നു; വിസയും താമസരേഖകളും ഇല്ലാത്തവർ കുടുങ്ങും

സ്വന്തം ലേഖകൻSunday, October 30, 2016 8:59 am

നിയമ വിരുദ്ധമായി രാജ്യത്ത് കഴിയുന്ന തൊഴിലാളികളേയും താമസക്കാരേയും പിടികൂടാന്‍ നവംബര്‍ 1 മുതല്‍ കർശന പരിശോധനകൾ ആരംഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദ്: നിയമ വിരുദ്ധമായി രാജ്യത്ത് കഴിയുന്ന തൊഴിലാളികളേയും താമസക്കാരേയും പിടികൂടാന്‍ നവംബര്‍ 1 മുതല്‍ കർശന പരിശോധനകൾ ആരംഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ രാജ്യത്ത് വിസ കാലാവധി കഴിഞ്ഞതും, ഇഖാമ കാലാവധി കഴിഞ്ഞവരുമായ നിരവധിപേർ ഒളിവില്‍ കഴിയുന്നുണ്ട്. തൊഴില്‍ വിസ പ്രതീക്ഷിച്ച്‌ വിസിറ്റിങ്ങ് വിസയില്‍ കുടുങ്ങിയവരും, ഹജ്ജ് വിസകളില്‍ വന്ന മടങ്ങി പോകാതെ കഴിയുന്നവരും ഇവരിൽ ഉൾപ്പെടുന്നു.

ഇത്തരക്കാരെ പിടികൂടുകയാണ് ലക്ഷ്യം. ഇത്തരക്കാർക്ക് യാതൊരുവിധ സഹായവും ചെയ്തു കൊടുക്കരുതെന്ന് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നിർദേശം നൽകിയിട്ടുമുണ്ട്. എല്ലാ ജില്ലകളിലേക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം നല്കി. വിദേശീയര്‍ വാടകയ്ക്ക് എടുത്തിരിക്കുന്ന ഫ്ളാറ്റുകളില്‍ നേരിട്ട് പോലീസും, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x