Currency

സൗദിയില്‍ ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

സ്വന്തം ലേഖകന്‍Wednesday, November 28, 2018 11:43 am

റിയാദ്: വിസാ കാര്‍ഡ് അടക്കമുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്ന് സൗദിയിലെ വാണിജ്യ, നിക്ഷേപ മന്ത്രാലയം. ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കുന്നതിന് വിസമ്മതിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് അറിയിക്കണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

ഉപഭോക്താവില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിച്ച് സേവനങ്ങള്‍ നല്‍കണം. ഇതിന് വ്യാപാര സ്ഥാപനങ്ങള്‍ ബാധ്യസ്ഥമാണ്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കും. കാര്‍ഡുകള്‍ സ്വീകരിക്കുന്നതിന് വിസമ്മതിക്കുന്ന സ്ഥാപനങ്ങളെ കുറിച്ച് 1900 എന്ന നമ്പറില്‍ പരാതി നല്‍കണമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ആവശ്യപ്പെട്ടു.

വിസാ കാര്‍ഡുകള്‍ ഒറ്റയടിക്ക് നിരസിക്കുന്ന പോയിന്റ് ഓഫ് സെയില്‍ ഉപകരണങ്ങളാണ് ചില വ്യാപാര സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത്. ഉപഭോക്താവിന്റ അവകാശം നിഷേധിക്കുന്നത് നിയമ ലംഘനമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x