മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങള്‍ 24.8 ശതമാനം കുറഞ്ഞതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ. ജന. സുലൈമാന്‍ അല്‍ ഫഹദാണ് കണക്കുകള്‍ അവതരിപ്പിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കുറ്റകൃത്യങ്ങള്‍ 25 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങള്‍ 24.8 ശതമാനം കുറഞ്ഞതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ. ജന. സുലൈമാന്‍ അല്‍ ഫഹദാണ് കണക്കുകള്‍ അവതരിപ്പിച്ചത്. അതേസമയം സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവ് ഉള്ളതായും ചൂണ്ടിക്കാട്ടുന്നു.
മറ്റു കുറ്റകൃത്യങ്ങളിലും കുറവുണ്ടായിട്ടുണ്ട്. ആത്മഹത്യ നിരക്ക് 18.4%, കൊലപാതകങ്ങള്‍ അടക്കമുള്ളവ 27.6%, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ 47.6% എന്നിങ്ങനെ കുറ്റകൃത്യങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗതാഗത മന്ത്രാലയത്തിന്റെ ശക്തമായ പരിശോധനമൂലം വാഹനാപകടങ്ങള്‍ 15 ശതമാനം കുറവുള്ളതായും വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.