
റിയാദ്: രണ്ടായിരത്തി മുപ്പത് വരെ സൗദി അറേബ്യയില്‍ പുതിയ ഒരു നികുതിയും ഏര്‍പ്പെടുത്തില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. 2015 മുതലാണ് അപ്രതീക്ഷിത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നത്. രാജ്യത്തെ 20 മേഖലകള്‍ സ്വകാര്യവത്കരണത്തിന് വിധേയമാക്കുമെന്നും കിരീടാവകാശി പറഞ്ഞു.
2020ലെ ദേശീയ പരിവര്‍ത്തന പദ്ധതിയാണ് ഇപ്പോള്‍ ഉള്ളത്. ഇത് കണക്കാക്കിയാണ് പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. 2020ല്‍ 2025 വരെയുള്ള പരിവര്‍ത്തന പദ്ധതി പ്രഖ്യാപിക്കും. എതായാലും 2030 വരെ പുതിയ ഒരു നികുതിയും ഏര്‍പ്പെടുത്തില്ലെന്ന് കിരീടാവകാശി പറഞ്ഞു. 20 മേഖല പുതുതായി സ്വകാര്യവത്കരിക്കും. ജലം, കൃഷി, ഊര്‍ജം എന്നിങ്ങിനെ പോകുന്നു അവ.
ചിലത് ദേശീയ തലത്തിലും മറ്റു ചിലത് ആഗോള തലത്തിലും സ്വകാര്യവത്കരണത്തിന് വിധേയമായേക്കും. സ്വകാര്യ മേഖലയിലാണ് കാര്യമായ മാറ്റങ്ങള്‍ വരുന്നത്. ഇത്തവണത്തെ ബജറ്റ് സ്വകാര്യ മേഖലക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.