
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ സമയം മാറും. വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് പുതിയ കര്‍ഫ്യൂ സമയം. ഇന്നലെ വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കര്‍ഫ്യൂ സമയം പരിഷ്‌കരിച്ചത്. നേരത്തെ വൈകീട്ട് അഞ്ചിന് ആരംഭിച്ചിരുന്ന കര്‍ഫ്യൂ ഇന്ന് മുതല്‍ ഒരുമണിക്കൂര്‍ വൈകിയാണ് ആരംഭിക്കുക
റെസ്റ്റോറന്റുകള്‍ക്കും കോഫീ ഷോപ്പുകള്‍കള്‍ക്കും വൈകിട്ട് ആറുമുതല്‍ രാത്രി എട്ടുവരെ ഹോം ഡെലിവറി സേവനം നടത്താന്‍ അനുമതി നല്‍കിയിട്ടുമുണ്ട്. വൈകിട്ട് ആറുമുതല്‍ എട്ടു മണിവരെ റെസിഡന്‍ഷ്യല്‍ ഏരിയക്ക് വ്യായാമത്തിനായുള്ള നടത്തത്തിനും മന്ത്രിസഭാ അനുമതി നല്‍കി. അതേസമയം, വാഹനം ഉപയോഗിക്കാനോ റെസിഡന്‍ഷ്യല്‍ ഏരിയക്ക് പുറത്ത് പോകാനോ അനുമതി ഉണ്ടാകില്ല. കോവിഡ് വാക്‌സിന്‍ എടുത്ത മൂന്നു വിഭാഗങ്ങളെ യാത്രക്കാര്‍ക്കുള്ള ഇന്‍സ്റ്റിറ്റുഷണല്‍ ക്വാറന്റൈയിനില്‍ നിന്ന് ഒഴിവാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് അഞ്ച് ആഴ്ചയിലധികം കഴിഞ്ഞവര്‍, രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് രണ്ടാഴ്ചയില്‍ കൂടുതല്‍ ആയവര്‍, കോവിഡ് മുക്തരായ ശേഷം വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചയില്‍ കൂടുതല്‍ ആയവര്‍ എന്നിവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റൈനില്‍ ഇളവുള്ളത്. ഇവര്‍ ഏഴു ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം പിസിആര്‍ പരിശോധന നടത്തി കോവിഡ് ബാധയില്ലെന്നു തെളിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.