Currency

യുഎഇയില്‍ നിന്നുള്ള കൊല്‍ക്കത്ത വിമാനങ്ങള്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍Saturday, May 4, 2019 12:16 pm

അബൂദബി: ഫോണി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള വിമാനങ്ങള്‍ പലതും റദ്ദാക്കി. അബൂദബിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കും തിരിച്ചും സര്‍വീസ് നടത്തേണ്ട EY 256, EY 255 ഇത്തിഹാദ് വിമാനങ്ങള്‍ റദ്ദാക്കി. ദുബായില്‍ നിന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലേക്കും തിരിച്ചും ഇന്ന് സര്‍വീസ് നടത്തേണ്ട EK572, EK773 വിമാനങ്ങളും റദ്ദാക്കിയതായി എമിറേറ്റ്‌സ് അറിയിച്ചു.

വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സൗജന്യമായി യാത്രാതിയതി മാറ്റാനും, ടിക്കറ്റ് തുക തിരികെ ലഭിക്കാനും സൗകര്യമൊരുക്കുമെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x