
ദമ്മാം: ഒന്നിലധികം കുട്ടികളെ പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ക്ക് നല്കി വന്ന ഫീസിളവ് ദമ്മാം ഇന്ത്യന്‍ സ്കൂള്‍ നിര്‍ത്തി. സര്‍ക്കുലര്‍ മുഖേനയാണ് ഫീസിളവ് നിര്‍ത്തലാക്കിയ വിവരം രക്ഷിതാക്കളെ അറിയിച്ചത്. പകരം ആശ്വാസമായി കഴിഞ്ഞ അധ്യാന വര്‍ഷം മുതല്‍ സ്കൂള്‍ ഈടാക്കിയിരുന്ന പത്ത് റിയാല്‍ ഫെസിലിറ്റി സപ്പോര്‍ട്ട് ഫീ നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.
പുതുക്കിയ ഫീസ് ഘടന സെപ്തംബര്‍ മുതല്‍ നിലവില്‍ വരും. ഒന്നിലധികം വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ ഓരോ വിദ്യാര്‍ഥിക്കും ഇനി മുതല്‍ മുഴുവന്‍ ഫീസ് തുകയും അടക്കേണ്ടി വരും.
എന്നാല്‍ രക്ഷിതാക്കളുമായോ, പാരന്‍സ് അസോസിയേഷനുകളുമായോ കൂടിയാലോചിക്കാതെ ഏക പക്ഷിയമായാണ് ഫീസിളവ് പിന്‍വലിച്ചതെന്ന പരാതിയാണ് രക്ഷിതാക്കള്‍ ഉന്നയിക്കുന്നത്. രക്ഷിതാക്കളുടെ പ്രതിഷേധം ഭയന്നാണ് സ്കൂള്‍ അടക്കുന്ന അവസാന ദിനത്തില്‍ പുതിയ തീരുമാനം അടിച്ചേല്‍പ്പിച്ചതെന്ന ആരോപണവും ഉന്നയിക്കപ്പെടുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.