Currency

സൗദിയില്‍ ദിവസം ജോലി നഷ്ടപ്പെടുന്നത് 2,602 വിദേശികള്‍ക്ക്

സ്വന്തം ലേഖകന്‍Wednesday, September 5, 2018 1:03 pm

റിയാദ്: സൗദിയില്‍ ദിവസം ശരാശരി 2,602 വിദേശികള്‍ക്കു ജോലി നഷ്ടപ്പെടുന്നതായി കണക്ക്. ജനുവരി മുതല്‍ മാര്‍ച്ച് വരെ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 2.34 ലക്ഷത്തിലേറെ പേരുടെ കുറവാണു രേഖപ്പെടുത്തിയത്.

സ്വദേശിവല്‍കരണം ശക്തമായതോടെ വിദേശികള്‍ക്കു തൊഴില്‍ വീസ നല്‍കുന്നത് 65% കുറഞ്ഞിട്ടുണ്ട്. 7.18 ലക്ഷം വീസകളാണ് കഴിഞ്ഞ വര്‍ഷം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചത്. 2016ല്‍ 14 ലക്ഷം വീസകളും 2015ല്‍ 20.31 ലക്ഷം വീസകളും അനുവദിച്ചിരുന്നു. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ അനുവദിച്ച വീസകളില്‍ 64.8 ശതമാനവും ഗാര്‍ഹിക തൊഴിലാളി വീസകളാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x