വാഷിംഗ്ടണ്‍: നവംബര്‍ 3ന് നടക്കുന്ന യുഎസ് പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തിനു വെളിയില്‍ താമസിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ പൗരന്മാര്ക്ക് വോട്ട് ചെയ്യാന്‍ അവസരം. സെപ്റ്റംബര്‍ 18ന് മുന്‍പ് ഇവര്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
അമേരിക്കന്‍ പൗരത്വമുള്ള നിരവധി ഇന്ത്യാക്കാരാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ താമസിക്കുന്നത്. വിദേശത്ത് എത്രവര്‍ഷം കഴിഞ്ഞു എന്നത് ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് തടസമല്ലെന്നും അമേരിക്കന്‍ പൗരത്വം ലഭിച്ചതിനുശേഷം, അമേരിക്ക വിട്ടതിനുശേഷം ഒരിക്കല്‍ പോലും തിരിച്ചു വരാത്തവര്‍ക്കും വോട്ടു രേഖപ്പെടുത്തുവാനുള്ള അവകാശമുണ്ടെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അറിയിപ്പില്‍ പറയുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ വോട്ടര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് വ്യത്യസ്തമായാണെങ്കിലും ജനറല്‍ തിരഞ്ഞെടുപ്പിനു 45 ദിവസം മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിരിക്കണമെന്നാണ് നിയമം. പൂരിപ്പിച്ച അപേക്ഷകള്‍ ഫാക്സ്, ഇമെയില്‍ വഴി അതാതു സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു സമര്‍പ്പിക്കേണ്ടതാണ്.
അര്‍ഹതപ്പെട്ട വോട്ടര്‍മാര്‍ https://bit.ly/3hc fisi ഈ വെബ്സൈറ്റില്‍ അപേക്ഷിച്ചാല്‍ അവരുടെ വിലാസത്തിലേക്ക് ബാലറ്റ് പേപ്പര്‍ അയച്ചുകൊടുക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.