Currency

അമേരിക്കയിലെ ജോര്‍ജിയയിലുണ്ടായ കൊടുങ്കാറ്റില്‍ 11 മരണം

സ്വന്തം ലേഖകന്‍Monday, January 23, 2017 1:18 pm

കാറ്റില്‍ കൂടുതലും താല്‍ക്കാലിക ഷെഡുകളും വീടുകളും തകര്‍ന്നു. തുടര്‍ച്ചയായി പെയ്ത മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയായി.

ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയയുടെ തെക്കന്‍ പ്രദേശത്തുള്ള കൗണ്ടികളായ ബ്രൂക്ക്‌സ്, ബെറീന്‍, കുക്ക് എന്നിവിടങ്ങളില്‍ ഉണ്ടായ കൊടുങ്കാറ്റിലും മഴയിലും 11 പേര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജോര്‍ജിയയിലെ 7 കൗണ്ടികളില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒപ്പം പെയ്ത കനത്ത മഴയും ജനജീവിതം ദുസഹമാക്കി.

കാറ്റില്‍ കൂടുതലും താല്‍ക്കാലിക ഷെഡുകളും വീടുകളും തകര്‍ന്നു. തുടര്‍ച്ചയായി പെയ്ത മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തിരിച്ചടിയായി. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദുരന്തത്തില്‍ അനുശോചനം അറിയിച്ചു.

അമേരിക്കയിലെ തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ പലതിലും ഏതാനും ദിവസങ്ങളായി കാറ്റും മഴയുമാണ്. കുടുതല്‍ സംസ്ഥാനങ്ങളില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഫ്‌ലോറിഡ, സൗത്ത് കരോലിന സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x