
റിയാദ്: വിദേശ ദന്തഡോക്ടര്‍മാരുടെ എണ്ണം കുറയ്ക്കുമെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റീസ്. ഓരോ വര്‍ഷത്തിലും 27 ശതമാനം വിദേശ ദന്തഡോക്ടര്‍മാരെ വീതം കുറക്കാനാണ് തീരുമാനം. തൊഴില്‍രഹിതരായ സ്വദേശി ഡോക്ടര്‍മാര്‍ക്ക് തൊഴില്‍ നല്‍കുന്നതിനായാണ് പുതിയ നടപടി.
സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റീസില്‍ രജ്ിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ 5,287 പേര്‍ സ്വദേശികളും 9,729 പേര്‍ വിദേശികളുമാണ്. 3,116 ഡെന്റല്‍ സ്പെഷ്യലിസ്റ്റുകളും ഉണ്ട്. ഇതില്‍1,651 പേര്‍ സ്വദേശികളാണ്. രജിസ്റ്റര്‍ ചെയ്ത 951 സ്വദേശി ദന്തഡോക്ടര്‍മാര്‍ നിലവില്‍ തൊഴില്‍ രഹിതരാണ്. ബിരുദാനന്തര ബിരുദം നേടിയ ഡോക്ടര്‍മാരും ഇക്കൂട്ടത്തിലുണ്ട്. ദന്തഡോക്ടര്‍മാരുടെ തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി തൗഫീഖ് അല്‍ റബീഅ നേരത്തെ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിദേശിദന്ത ഡോക്ടര്‍മാരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചത്.
വിദേശ ദന്തഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ തൊഴില്‍ ആരോഗ്യ മന്ത്രാലയങ്ങള്‍ നേരത്തെ കരാര്‍ ഒപ്പുവെച്ചിരുന്നു. സൗദിയില്‍ ദന്തപരിചരണവുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന ഡോക്ടര്‍മാരും ടെക്നീഷ്യന്മാരുമുള്‍പ്പെടെ 35 ശതമാനവും ഇന്ത്യക്കാരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.