വാഷിങ്ടണ്‍: മലയാളിയായ മജു വര്‍ഗീസിനെ വൈറ്റ് ഹൗസ് മിലിട്ടറി വിഭാഗം തലവന്‍ ആയി നിയമിച്ചു. രണ്ടാം തവണയാണ് മജു വൈറ്റ് ഹൗസിലെത്തുന്നത്. വൈറ്റ് ഹൗസിനുള്ളിലെ പട്ടാള വിഭാഗ മേധാവിയായിട്ടാണ് നിയമനം. വളരെ സുപ്രധാനമായ പല കാര്യങ്ങളുടെയും ചുമതല മജുവായിരിക്കും വഹിക്കുക.
തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും പ്രചാരണം നയിച്ചിരുന്നത് മജുവാണ്. പ്രസിഡന്റിന്‍ന്റെ സത്യപ്രതിജ്ഞ ചടങ്ങുകളുടെ ചുമതലയും മജുവിനായിരുന്നു.
പ്രസിഡന്റിന്റെ മെഡിക്കല്‍ യൂണിറ്റ് ഡയറക്ടറുടെ ചുമതല, എയര്‍ ലിഫ്റ്റ് ഗ്രൂപ്പിന്റെയും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഗ്രൂപ്പിന്റെയും ചുമതല എന്നിവയും മജുവിനായിരിക്കും. തിരുവല്ലയാണ് മജുവിന്റെ സ്വദേശം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.