ജനറൽ ട്രാഫിക് ഡിപാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ നിയമലംഘനങ്ങൾ പിടികൂടുന്നതിന്റെ ഭാഗമായി പരിശോധന കർശനമാക്കിയിരുന്നു. ഇതേതുടർന്ന് 32,879 നിയമലംഘനങ്ങൾ കണ്ടെത്തുകയുണ്ടായി. 666 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
കുവൈറ്റ് സിറ്റി: ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് പിടിയിലായ ആറ് വിദേശികളെ കുവൈറ്റ് നാടുകടത്തും. അടുത്തിടെ ജനറൽ ട്രാഫിക് ഡിപാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ നിയമലംഘനങ്ങൾ പിടികൂടുന്നതിന്റെ ഭാഗമായി പരിശോധന കർശനമാക്കിയിരുന്നു. ഇതേതുടർന്ന് 32,879 നിയമലംഘനങ്ങൾ കണ്ടെത്തുകയുണ്ടായി. 666 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ 7 പേരെ അറസ്റ്റ് ചെയ്തു. വാഹനത്തിൽ ലഹരിമരുന്നുകൾ വിൽക്കുന്നതിനിടെ കുവൈറ്റി ദമ്പതികളും പിടിക്കപ്പെട്ടിട്ടുണ്ട്. തൊഴിൽ ചെയ്യുന്ന ഫാമിൽ നിന്നും ആടിനെ മോഷ്ടിച്ച് വാഹനത്തിൽ വിൽക്കാൻ കൊണ്ടുപോകുകയായിരുന്ന മാലി പൗരനും പിടിയിലായ വിദേശികളിൽ ഉൾപ്പെടുന്നു.
പരിശോധന കൂടുതൽ കർശനമായി തുടരുമെന്നും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും ജനറൽ ട്രാഫിക് ഡിപാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.