Currency

കുവൈത്തില്‍ വിദേശികള്‍ക്ക് പ്രത്യേക ക്ലിനിക് തുറന്നു

സ്വന്തം ലേഖകന്‍Wednesday, November 13, 2019 12:29 pm

കുവൈത്ത് സിറ്റി: രാജ്യത്ത് വിദേശികള്‍ക്ക് പ്രത്യേക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച ദമാന്‍ കമ്പനിയുടെ കീഴിലുള്ള ആദ്യ ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. 6 ഗവര്‍ണറേറ്റുകളിലും സ്ഥാപിക്കുന്ന ക്ലിനിക്കുകളില്‍ ആദ്യത്തേത് ഹവല്ലിയിലാണ് തുറന്നത്.

സര്‍ക്കാര്‍ ആശുപത്രി സംവിധാനം സ്വദേശികള്‍ക്ക് മാത്രമായി ക്ലിപ്തപ്പെടുത്തുകയും പകരം വിദേശികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ദമാന്‍ കമ്പനി രൂപീകരിച്ചത്. 33,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടത്തില്‍ ജനറല്‍ മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഹെല്‍ത്ത് പ്രമോഷന്‍, രോഗപ്രതിരോധ സേവനം, ഡെന്റല്‍ തുടങ്ങി 20 വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x