Currency

നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം കാട്ടിയാല്‍ പിഴ 400 ദിര്‍ഹം

സ്വന്തം ലേഖകന്‍Monday, February 15, 2021 6:02 pm

അബുദാബി: വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ കൃത്രിമം നടത്തുന്നവര്‍ക്ക് 400 ദിര്‍ഹം പിഴയുണ്ടാകുമെന്ന് അബുദാബി പൊലീസ്. നമ്പര്‍ പ്ലേറ്റ് മറയ്ക്കുംവിധം ഏതെങ്കിലും സാധനങ്ങള്‍ വച്ചുകെട്ടി സഞ്ചരിക്കുന്നതിനും വിലക്കുണ്ട്. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.

ഗതാഗത നിയമലംഘനങ്ങളെക്കുറിച്ച് സമൂഹമാധ്യങ്ങളില്‍ ബോധവല്‍ക്കരണം ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x