അബുദാബി: കെട്ടിട വാടക തര്‍ക്കം പരിഹരിക്കാന്‍ അബുദാബയില്‍ റിയല്‍ എസ്റ്റേറ്റ് ഡിസ്പ്യൂട്ട് സെന്റര്‍ സ്ഥാപിക്കുന്നു. വാടക കരാര്‍ (തൗതീഖ്), കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള മറ്റു പ്രശ്നങ്ങള്‍ എന്നിവ ഇതിന്റെ പരിധിയില്‍ വരുമെന്ന് ജുഡീഷ്യല്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസഫ് സഈദ് അല്‍ അബ്രി പറഞ്ഞു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ നഗരസഭാ, ഗതാഗത വകുപ്പും അബുദാബി ജുഡീഷ്യല്‍ വകുപ്പം തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു.
ആദ്യഘട്ടത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഇരുകൂട്ടരുമായും അനുരഞ്ജന ചര്‍ച്ച നടത്തും. പരിഹാരമാകാത്ത കേസുകള്‍ കോടതിയിലേക്കു മാറ്റുമെന്നും പറഞ്ഞു. റിയല്‍എസ്റ്റേറ്റ് രംഗത്തെ ഇടനിലക്കാര്‍ക്ക് അംഗീകാരവും പരിശീലനവും നല്‍കാനും പദ്ധതിയുണ്ട്. ഈ രംഗത്ത് വിദഗ്ധരായിരിക്കും സെന്ററിനു നേതൃത്വം നല്‍കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.