കുവൈറ്റിൽ ഡി.എന്‍.എ പരിശോധന കുറ്റവാളികള്‍ക്ക് മാത്രമായിരിക്കുമെന്ന് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് അറിയിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഡി.എന്‍.എ പരിശോധന കുറ്റവാളികള്‍ക്ക് മാത്രമായിരിക്കുമെന്ന് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് അറിയിച്ചു. സാധാരണ പൗരന്മാരുടെ ഡി.എന്‍.എ പരിശോധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഗണിച്ച് ഡി.എന്‍.എ നിയമം പുനഃപരിശോധിക്കണമെന്ന് നേരത്തെ അമീർ ആവശ്യപ്പെട്ടിരുന്നു.
ജനിതക വിവര ശേഖരണം പ്രത്യേക വ്യക്തിത്വം കാത്തുസൂക്ഷിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള മനുഷ്യാവകാശ സംഘടനയും ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യങ്ങൾ എല്ലാം പരിഗണിച്ച് പുതിയ ഡി.എന്‍.എ നിയമമുണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ് അറിയിച്ചിട്ടുണ്ട്.
2015 ജൂലൈയിലാണ് സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യത്തെ എല്ലാവരില്‍നിന്നും ജനിതക സാമ്പിള്‍ ശേഖരിക്കാനുള്ള നിയമം കുവൈത്ത് പാര്‍ലമെന്‍റ് അംഗീകരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.