Currency

വാഹനാപടകടം: തടിച്ച് കൂടുകയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ ചെയ്താല്‍ നടപടി

സ്വന്തം ലേഖകന്‍Sunday, November 4, 2018 1:05 pm

അബുദാബി: വാഹനാപടകങ്ങള്‍ സംഭവിച്ച സ്ഥലത്ത് തടിച്ച് കൂടുകയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ ചെയ്യരുതെന്ന് തലസ്ഥാന പൊലീസിന്റെ മുന്നറിയിപ്പ്. പൊതു സേവനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന ഗുരുതരമായ നിയമലംഘനമാണിതെന്ന് അധികൃതര്‍ അറിയിച്ചു.

പൊലീസ്, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ രക്ഷാദൗത്യവാഹനങ്ങള്‍ എന്നിവയ്ക്കു മാര്‍ഗതടസ്സമുണ്ടാക്കുന്ന വിധമാണ് അപകടയിടങ്ങളില്‍ ചിലര്‍ കാഴ്ചയ്ക്കാരാകുന്നത്. ചിലര്‍ മൊബെലില്‍ അപകടദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ടെലികമ്യൂണിക്കേഷന്‍ കമ്പനിയുമായി സഹകരിച്ച് വ്യാപക ബോധവല്‍ക്കരണമാണു തലസ്ഥാന പൊലീസ് നടത്തിയത്.

അപകടം കാണാനെത്തുന്നവര്‍ക്കും അതിനായി വാഹനങ്ങള്‍ പതുക്കെ ഓടിക്കുന്നവര്‍ക്കും ട്രാഫിക് നിയമലംഘന പട്ടികയിലെ 74 പ്രകാരമാണ് നടപടി സ്വീകരിക്കുക. ഡ്രൈവര്‍മാര്‍ക്ക് ആയിരം ദിര്‍ഹം പിഴ ചുമത്തും. നിയമലംഘനത്തിന്റെ ഗൗരവമനുസരിച്ച് പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ പതിക്കുന്ന ബ്ലാക്ക് മാര്‍ക്കുകളുടെ എണ്ണവും കൂടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x