
റിയാദ്: സൗദിയില്‍ ഡോക്ടര്‍, നേഴ്സ് തസ്തികകളില്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നിയമനം. സൗദിയിലെ മജിദ് മെഡിക്കല്‍ ഗ്രൂപ്പിലേക്കാണ് നിയമനം. എംബിബിഎസ് യോഗ്യതയുള്ള പുരുഷ ഡോക്ടറിന് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും, ജിഎന്‍എം യോഗ്യതയുള്ള വനിത നഴ്സിന് രണ്ടുവവര്‍ഷം പ്രവൃത്തി പരിചയവും വേണം. ഡോക്ടറിന് 7000 സൗദി റിയാലും (1,30,000 രൂപ), നഴ്സിന് 3500 സൗദി റിയാലും (65,000രൂപ) ശമ്പളം ലഭിക്കും.
താമസം, വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ഇരുവിഭാഗങ്ങള്‍ക്കും സൗദി പ്രൊമട്രിക് ലൈസന്‍സ് ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, സൗദി പ്രൊമട്രിക് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം rmt4.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ 2019 ജൂണ്‍ അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ഫ്രീ നമ്പര്‍ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്ത് നിന്നും) ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.