
ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ സില്‍ക്ക് പെയിന്റിങ് പ്രദര്‍ശനത്തിന് തുടക്കമായി. മരുഭൂമിയിലെ വര്‍ണങ്ങള്‍ എന്ന പേരിലുള്ള പ്രദര്‍ശനത്തില്‍ ഖത്തര്‍, ഇന്ത്യ, കുവൈത്ത്, ഈജിപ്ത്, ഇറാഖ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് കലാപ്രതിഭകളുടെ പെയിന്റിങ്ങുകളാണ് പ്രദര്‍ശനത്തിലുള്ളത്. കത്താറയും മിഡില്‍ ഈസ്റ്റ് ആര്‍ട്ട് ആന്‍ഡ് സില്‍ക്ക് പ്രിന്റേഴ്‌സും (എം.എ.എസ്.പി.) സംയുക്തമായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കത്താറ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അഹമ്മദ് അല്‍ സായിദ്, ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നു.
ഡിസംബര്‍ 27വരെ കത്താറ ബില്‍ഡിങ് നമ്പര്‍ 19ലെ ഗ്യാലറി രണ്ടില്‍ രാവിലെ പത്തുമുതല്‍ രാത്രി പത്തുവരെയാണ് പ്രദര്‍ശനം. ഇന്ത്യയുടെ രശ്മി അഗര്‍വാള്‍, ഖത്തറിന്റെ അബ്ദുല്‍ റഹ്മാന്‍ അബ്ദുല്ല അല്‍ദോസരി, മൗദി അല്‍ ഹജ്രി, കുവൈത്തിലെ ഫഉദ് അല്‍ ഇമാദി, ഈജിപ്തിന്റെ ഖാലിദ് അല്‍ മിസോവി, ഇറാഖിലെ സിയാദ് അല്‍ ഉബൈദി, ദക്ഷിണാഫ്രിക്കയിലെ സില്‍വിയ ഗോമസ് എന്നിവരുടെ കലാസൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്.ഖത്തറിലെ പ്രമുഖ സില്‍ക്ക് ആര്‍ട്ടിസ്റ്റായ രശ്മി അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംരഭമാണ് എം.എ.പി.എസ്. ഇത്തരം കലാസൃഷ്ടികള്‍ക്കും പ്രതിഭകള്‍ക്കും കത്താറ നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi there! I could have sworn I’ve been to this blog before but after going through some of the articles
I realized it’s new to me. Nonetheless, I’m definitely pleased I stumbled upon it and I’ll be book-marking
it and checking back frequently!