3,000 വീട്ടുജോലിക്കാർക്കാണ് ഈ വർഷം കൂടുതലായി വർക്കിംഗ് പെർമിറ്റ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ആറ് വർഷങ്ങൾക്കിടയിൽ 31,000 വീട്ടുജോലിക്കാർ വർധിച്ചെന്ന് പുതിയ കണക്ക് വ്യക്തമാക്കുന്നു. 62 മില്യൺ ബഹ്റൈൻ ദിനാർ ഇവർക്ക് ശമ്പളമായി നൽകുകയും ചെയ്യുന്നു.
മനാമ: രാജ്യത്ത് വീട്ടുജോലിക്കാരുടെ എണ്ണത്തിൽ സമീപകാലത്ത് വൻ വർധനവ്. നിലവിൽ 1,11,000 വീട്ടുജോലിക്കാരാണ് രാജ്യത്തുള്ളതെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോററ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. 3,000 വീട്ടുജോലിക്കാർക്കാണ് ഈ വർഷം കൂടുതലായി വർക്കിംഗ് പെർമിറ്റ് നൽകിയിരിക്കുന്നത്.
അടുക്കളപ്പണി ചെയ്യുന്നവർ, തോട്ടംപണിക്കാർ, കുട്ടികളെ നോക്കുന്നവർ, ഡ്രൈവർമാർ, പാചകക്കാർ എന്നിവരെയാണു വീട്ടുജോലിക്കാരായി കണക്കാക്കുന്നത്. 2010-ൽ 79,000 വീട്ടുജോലിക്കാരാണ് ബഹ്റൈനിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ആറ് വർഷങ്ങൾക്കിടയിൽ 31,000 വീട്ടുജോലിക്കാർ വർധിച്ചെന്ന് പുതിയ കണക്ക് വ്യക്തമാക്കുന്നു. 62 മില്യൺ ബഹ്റൈൻ ദിനാർ ഇവർക്ക് ശമ്പളമായി നൽകുകയും ചെയ്യുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.