കുവൈറ്റിലുള്ള പ്രവാസി വീട്ടുജോലിക്കാർക്ക് സ്പോൺസർക്കൊപ്പം വിദേശത്ത് പോകണമെങ്കിൽ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് താമസകാര്യ വകുപ്പ് മേധാവി ജനറൽ തലാൽ മറാഫി അറിയിച്ചു.
കുവൈറ്റ് സിറ്റി: കുവൈറ്റിലുള്ള പ്രവാസി വീട്ടുജോലിക്കാർക്ക് സ്പോൺസർക്കൊപ്പം വിദേശത്ത് പോകണമെങ്കിൽ പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് താമസകാര്യ വകുപ്പ് മേധാവി ജനറൽ തലാൽ മറാഫി അറിയിച്ചു. ഇത് സംബന്ധിച്ച അപേക്ഷ തൊഴിലാളി തന്നെ നേരിട്ടെത്തി നൽകേണ്ടതാണ്.
സാധാരണഗതിയിൽ ഡൊമസ്റ്റിക് ഹെല്പ് ലോ 68/15 ലെ 46 ആം വകുപ്പ് അനുസരിച്ച് സ്പോൺസർക്ക് തങ്ങളുടെ തൊഴിലാളിയെ വിദേശത്ത് കൊണ്ടുപോകാൻ അനുമതിയില്ല. അനുമതിയില്ലാതെ ജോലിക്കാരെയോ സഹായിയോ വിദേശത്ത് കൊണ്ട് പോകുന്ന പക്ഷം തൊഴിലാളിയെ സ്വന്തം നാട്ടിലേക്ക് മടക്കി അയക്കുന്നതായിരിക്കും. ഇതിനുള്ള ചെലവ് തൊഴിൽദാതാവിൽ നിന്നും ഈടാക്കും.
സ്പോൺസർ കുവൈറ്റ് പൗരൻ ആണെങ്കിൽ വീട്ടുജോലിക്കാരുടെ സമ്മതത്തോടെ അവരെ വിദേശത്തേക്ക് കൊണ്ട് പോകാനാണ് ഇപ്പോൾ അനുമതി നൽകുന്നത്. അതേസമയം ആറു മാസത്തിൽ കൂടൂതൽ വിദേശത്ത് തങ്ങുന്ന പക്ഷം ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലെ ഡൊമസ്റ്റിക് ഹെൽപ്പ് ഡിപാർട്ടുമെന്റിൽ നിന്നും പ്രത്യേക അനുമതിയും വാങ്ങണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.