Currency

ഗാര്‍ഹിക തൊഴിലാളി റിക്രൂട്‌മെന്റ് ഭേദഗതിയുമായി സൗദി

സ്വന്തം ലേഖകന്‍Friday, October 26, 2018 11:49 am

റിയാദ്: ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വ്യവസ്ഥകളില്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഭേദഗതി വരുത്തി. ഇതനുസരിച്ച് വിവാഹിതരായ സ്വദേശികള്‍ക്കു ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനു പരമാവധി അഞ്ചു വീസകള്‍വരെ അനുവദിക്കും.

മക്കളുള്ള വിവാഹമോചിതര്‍ക്കും ഭാര്യ മരണപ്പെട്ടുപോയവര്‍ക്കും ഇതേ ആനുകൂല്യമുണ്ട്. മക്കളുള്ള വിവാഹമോചിതരായ സൗദി വനിതകള്‍ക്കും വിധവകള്‍ക്കും അഞ്ചു വീസകള്‍ വീതം നല്‍കാനും വ്യവസ്ഥയുണ്ട്. ഇതില്‍ മൂന്നു വീസകള്‍ വേലക്കാരികളെ കൊണ്ടുവരാനുള്ളതായിരിക്കും. നഴ്സുമാര്‍, ഫിസിയോ തെറപ്പിസ്റ്റുകള്‍ എന്നിവര്‍ക്കായും വീസയെടുക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x