
റിയാദ്: 13 സാഹചര്യങ്ങളില്‍ ഗാര്‍ഹികത്തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ് മാറ്റത്തിന് അനുമതിയുണ്ടെന്നു സൗദി മനുഷ്യാവകാശ കമ്മിഷന്‍ അറിയിച്ചു. തുടര്‍ച്ചയായോ അല്ലാതെയോ 3 മാസത്തെ വേതനം വൈകിക്കുക, പുതിയ വീസയില്‍ സൗദിയില്‍ എത്തുന്ന ജോലിക്കാരെ വിമാനത്താവളങ്ങളില്‍നിന്നോ 15 ദിവസത്തിനകം അഭയ കേന്ദ്രത്തില്‍നിന്നോ സ്വീകരിക്കാതിരിക്കുക, സൗദിയിലെത്തി 30 ദിവസം പിന്നിട്ടും ഇഖാമ (താമസാനുമതി) എടുത്തു കൊടുക്കാതിരിക്കുക, കാലാവധി കഴിഞ്ഞിട്ടും ഒരു മാസത്തിനകം ഇഖാമ പുതുക്കി നല്‍കാതിരിക്കുക, തൊഴിലാളിയുടെ അറിവോ സമ്മതമോ കൂടാതെ താല്‍കാലികമായി അവരെ കൈമാറുക, മറ്റു സ്ഥലങ്ങളില്‍ ജോലിക്ക് നിയോഗിക്കുക, ആരോഗ്യ സുരക്ഷയ്ക്കു ഭീഷണിയായ ജോലികളില്‍ നിയോഗിക്കുക, തൊഴിലുടമയോ കുടുംബാംഗങ്ങളോ മോശമായി പെരുമാറുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഗാര്‍ഹികത്തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.