
റിയാദ്: ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ഗാര്‍ഹിക ജോലിക്കാരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാനാകുമെന്ന് സൗദി തൊഴില്‍ സാമൂഹ്യ സേവന മന്ത്രാലയം. തൊഴിലുടമ മൂന്ന് മാസം തുടര്‍ച്ചയായോ അല്ലെങ്കില്‍ ഇടവിട്ട മാസങ്ങളായോ മൂന്ന് മാസത്തെ വേതനം നല്‍കാതിരിക്കുക, ഗാര്‍ഹിക വിസയില്‍ എത്തുമ്പോള്‍ പ്രവേശന കവാടങ്ങളിലോ, അഭയ കേന്ദ്രത്തിലോ എത്തിയ ശേഷം 15 ദിവസമായിട്ടും തൊഴിലുടമ സ്വീകരിക്കാന്‍ എത്താതിരിക്കുക എന്നീ സാഹചര്യങ്ങളുണ്ടായാല്‍ ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാം.
നിശ്ചിത സമയത്തിനകം ഇഖാമ നല്കാതിരിക്കുകയോ, പുതുക്കാതിരിക്കുകയോ ചെയ്യുക, സ്പോണ്‍സര്‍ഷിപ്പിലല്ലാതെ സുഹൃത്തുക്കളുടെയും മറ്റും വീടുകളില്‍ ജോലി ചെയ്യിപ്പിച്ച് വേതനം പറ്റുക, ആരോഗ്യത്തിന് ഭീഷണിയായ ജോലി ചെയ്യിപ്പിക്കുക എന്നീ സാഹചര്യങ്ങളിലും തൊഴിലാളിക്ക് സേവനത്തില്‍ നിന്ന് പിന്മാറാവുന്നതാണ്.
മോശമായി പെരുമാറുക, തൊഴിലുടമക്കെതിരെ നല്കിയ കേസ് അകാരണമായി നീണ്ടു പോകുക, അന്യായമായി ഹുറൂബ് പരാതി നല്‍കുക തുടങ്ങിയ സാഹചര്യങ്ങളിലും സ്പോണ്‍സര്‍ഷിപ്പ് മാറാവുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.