
കുവൈത്ത് സിറ്റി: ശുചീകരണ തൊഴിലാളികള്‍ക്ക് ഇംഗ്ലിഷ് അറിഞ്ഞിരിക്കണമെന്ന നിര്‍ദേശത്തിന് മുനിസിപ്പാലിറ്റിയുടെ അംഗീകാരം. ജോലി ചെയ്യാന്‍ ഭാഷ അറിയണം എന്നില്ലെങ്കിലും ഉപകരണങ്ങളെക്കുറിച്ചു മനസിലാക്കാന്‍ അതുവേണമെന്നു നിര്‍ദേശം ഉന്നയിച്ച കൗണ്‍സില്‍ അംഗം അബ്ദുസ്സലാം അല്‍ റുന്ദി പറഞ്ഞു.
ശുചീകരണ തൊഴിലിനായി വരുന്നവര്‍ കുവൈത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് പരിശീലനം നേടിയിരിക്കണമെന്നും ഒപ്പം ഇംഗ്ലിഷില്‍ അറിവുണ്ടാകണം എന്നുമുള്ള പരിസ്ഥിതി സമിതിയുടെ നിര്‍ദേശമാണ് കൗണ്‍സില്‍ അംഗീകരിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.