Currency

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 14.3% വര്‍ദ്ധന

സ്വന്തം ലേഖകന്‍Friday, June 7, 2019 12:59 pm

റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ പാദത്തില്‍ രാജ്യത്തു ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 14.3 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില് 24.55 ലക്ഷമായിരുന്നു ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം. ഗാര്‍ഹിക തൊഴിലാളികളില്‍ ഏറ്റവും കൂടുതല്‍ പേര് ജോലി ചെയ്യുന്നത് ഹൗസ് ഡ്രൈവര്‍ ആയിട്ടാണ്.

വര്‍ഷം ആദ്ധ്യപാദാവസാനത്തെ കണക്കു പ്രകാരം രാജ്യത്തു 28.63 ലക്ഷം ഗാര്‍ഹിക തൊഴിലാളികളാണുള്ളതെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കുന്നു. 15,39,329 പേര്‍ ഹൗസ് ഡ്രൈവര്‍ മേഖലയില്‍ ജോലിചെയ്യുന്നതായാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

പുതിയതായി ഫിസിയോ തെറാപ്പിസ്‌റ്, സ്പീച്ച് തെറാപ്പിസ്‌റ്, പ്രൈവറ്റ് ട്യൂഷന്‍ ടീച്ചര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട ഗാര്‍ഹിക തൊഴിലികളെകൂടി റിക്രൂട്ട് ചെയ്യുന്നതിന് തൊഴില്‍ മന്ത്രാലയം വ്യക്തികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ഇനിയും വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x