
കുവൈത്ത് സിറ്റി: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്‌മെന്റിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. മാസങ്ങളുടെ ഇടവേളക്ക് ശേഷം അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഗാര്‍ഹിക തൊഴിലാളികള്‍ കുവൈത്തില്‍ എത്താന്‍ കാലതാമസം എടുക്കും.
ശ്രീലങ്ക, ഫിലിപ്പീന്‍സ്, നേപ്പാള്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിച്ചു തുടങ്ങി. വിമാന സര്‍വീസ് പുനരാരംഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് യാത്ര ചെയ്യാന്‍ അനുമതിയും ഉണ്ടാകും.
കുവൈത്തിലെ ഗാര്‍ഹിക മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ ഏറെയും ഇന്ത്യയില്‍നിന്നുള്ളവരാണ്. രണ്ടാംസ്ഥാനത്ത് ഫിലിപ്പീന്‍സാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.