538 ഇലക്ടറല്‍ വോട്ടുകളുള്ളതില്‍ 288 വോട്ടുകളും സ്വന്തം പേരിലാക്കിയാണ് ട്രംപ് പ്രസിഡന്റ് പഥവിയിൽ എത്തിയത്, കടുത്ത മല്‍സരം കാഴ്ചവച്ച ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന് 215 വോട്ടാണ് ലഭിച്ചത്.
ന്യൂയോർക്ക്: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ശതകോടീശ്വരന്‍ ഡോണള്‍ഡ് ട്രംപ് പുതിയ യുഎസ് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ടു.മേറ്റവും ഒടുവിലെ റിപ്പോർട്ട് അനുസരിച്ച് 538 ഇലക്ടറല്‍ വോട്ടുകളുള്ളതില്‍ 288 വോട്ടുകളും സ്വന്തം പേരിലാക്കിയാണ് ട്രംപ് പ്രസിഡന്റ് പഥവിയിൽ എത്തിയത്. കടുത്ത മല്‍സരം കാഴ്ചവച്ച ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന് 215 വോട്ടാണ് ലഭിച്ചത്.
മൈക്ക് പെൻസ് ആണ് വൈസ് പ്രസിഡന്റ്. ഹിലരിക്ക് നന്ദി പറയുന്നെന്നും മത്സരം കഴിഞ്ഞു ഇനി രാജ്യം ഒറ്റ ജനതയായി നില കൊള്ളണമെന്നും അദ്ദേഹം തെരെഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് അണികളെ സംബോധന ചെയ്തുകൊണ്ട് പറഞ്ഞു. അതേസമയം ഹിലരി ക്ലിന്റൻ ഇന്ന് പ്രതികരണം അറിയിക്കുന്നില്ലെന്ന് വ്യക്തമാക്കി. അമേരിക്കയുടെ നാൽപ്പതിയഞ്ചാമത് പ്രസിഡന്റ് ആണ് ഡ്രംപ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.