അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ തെരെഞ്ഞെടുപ്പിൽ അദ്ദേഹത്തിന് കനത്ത തിരിച്ചടിയാകുന്നു.
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ തെരെഞ്ഞെടുപ്പിൽ അദ്ദേഹത്തിന് കനത്ത തിരിച്ചടിയാകുന്നു. സ്ത്രീകളെപ്പറ്റി വളരെ മോശമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോകൾ പുറത്തുവന്നതോടെ പാര്‍ട്ടിയില്‍നിന്നുപോലും വലിയ എതിര്‍പ്പാണ് ട്രംപിനെതിരെ ഉയർന്നിരിക്കുന്നത്.
നവംബര്‍ എട്ടിനു നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ട്രംപിന്റെ സാധ്യത തീര്‍ത്തും ഇല്ലാതാക്കുന്ന പരാമർശങ്ങളാണു അദ്ദേഹത്തിൽ നിന്നും ഉണ്ടാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
വിവാഹിതയായഒരു സ്ത്രീയെ ട്രംപ് ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിച്ചതിനെ പറ്റിയും സ്വന്തം മകൾക്കെതിരെ നടത്തിയ പ്രസ്ഥാവകളും അടുത്തിടെ പുറത്ത് വന്നിരുന്നു. മാപ്പ് പറഞ്ഞെങ്കിലും ട്രംപിനുള്ള പിന്തുണയിൽ വലിയ ഇടിവ് തന്നെ ഉണ്ടായിട്ടുണ്ട്. ഹിലരി ക്ലിന്റണ്‍ സ്ത്രീകള്‍ക്കു ചെയ്ത ദ്രോഹങ്ങളും ബില്‍ക്ലിന്റന്റെ വൃത്തികേടുകളും ഇനിയുള്ള നാളുകളില്‍ പരസ്യപ്പെടുത്തുമെന്ന പ്രസ്ഥാവനയും അദ്ദേഹത്തിനു തന്നെ തിരിച്ചടിയായിരിക്കുകയാണ്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.