Currency

ശമ്പളം പ്രതിവർഷം ഒരു ഡോളർ മാത്രം മതി, അവധി വേണ്ട: ട്രംപ്

സ്വന്തം ലേഖകൻMonday, November 14, 2016 2:01 pm

പ്രസിഡന്റ് പഥവിയിൽ ഇരിക്കുമ്പോൾ താൻ പ്രതിവർഷം ഒരു ഡോളർ മാത്രമേ ശമ്പളമായി വാങ്ങുകയുള്ളൂ എന്നും ഒരൊറ്റ ദിവസം പോലും വിശ്രമിക്കില്ലെന്നും നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ന്യൂയോർക്ക്: പ്രസിഡന്റ് പഥവിയിൽ ഇരിക്കുമ്പോൾ താൻ പ്രതിവർഷം ഒരു ഡോളർ മാത്രമേ ശമ്പളമായി വാങ്ങുകയുള്ളൂ എന്നും ഒരൊറ്റ ദിവസം പോലും വിശ്രമിക്കില്ലെന്നും നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിബിഎസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ ക്യാംപെയിനില്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ താന്‍ ശമ്പളം വാങ്ങില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ അമേരിക്കൻ നിയമപ്രകാരം ഒരു ഡോളർ എങ്കിലും പ്രസിഡന്റ് ശമ്പളം വാങ്ങിയിരിക്കണം. അതിനാലാണ് വർഷം ഒരു ഡോളർ ശമ്പളം വാങ്ങേണ്ടി വരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x