ചരിത്രം രചിക്കാനായി എല്ലാവര്ക്കും ഒരുമിച്ച് നീങ്ങാമെന്നും വാഷിംഗ്ടണില്‍ യഥാര്‍ത്ഥ മാറ്റം കൊണ്ടുവരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാഷിംഗ്ടണ്‍: തന്നെ തെരഞ്ഞെടുത്ത അമേരിക്കന്‍ ജനതയ്ക്ക് നന്ദിപറഞ്ഞു കൊണ്ടുള്ള വീഡിയോ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തു വിട്ടു. അമേരിക്കന്‍ നഗരങ്ങളുടെ സുരക്ഷിതത്വം താന്‍ ഉറപ്പു നല്‍കുന്നെന്നും വികാരങ്ങള്‍ അപക്വമാണെന്നും ആശങ്കകള്‍ ഒരു രാത്രി കൊണ്ട് മാറില്ലെന്നും നിര്‍ഭാഗ്യവശാല്‍ ഇവ പെട്ടെന്ന് പോകില്ലെന്നും ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്റണെയും മറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും പരോക്ഷമായി ലക്ഷ്യമിട്ടു കൊണ്ട് ട്രംപ് പറഞ്ഞു. ചരിത്രം രചിക്കാനായി എല്ലാവര്ക്കും ഒരുമിച്ച് നീങ്ങാമെന്നും വാഷിംഗ്ടണില്‍ യഥാര്‍ത്ഥ മാറ്റം കൊണ്ടുവരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എബ്രഹാം ലിങ്കന്റെ വാക്കുകളായ ഒരു ശബ്ദവും ഒരു ഹൃദയവും ഉള്‍പ്പെടുത്തിയായിരുന്നു ട്രംപിന്റെ നന്ദി പറച്ചില്.
എല്ലാവര്ക്കും നന്ദി പറയുന്നുവെന്നും മുന്പോട്ടുള്ള യാത്രയില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടുമെന്നും ട്രപ് പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന ചടങ്ങില്‍ അടുത്ത വര്‍ഷം ജനുവരി 20നാണ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ജെ ട്രംപ് സത്യപ്രതിജ്ഞ ചെയ്യുക. തെരഞ്ഞെടുപ്പു കാലത്തെ പല നിലപാടുകളും ട്രംപ് അടുത്തിടെ മയപ്പെടുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.