വാഷിങ്ടണ്‍: മൂന്ന് സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണണമെന്ന ഗ്രീന്‍പാര്‍ട്ടിയുടെ ആവശ്യത്തിനെതിരെ ട്രംപ് ക്യാമ്പ് നിയമ നടപടിയുമായി രംഗത്ത്. ഗ്രീന്‍ പാര്‍ട്ടിയുടെ ആവശ്യത്തിനെതിരെ മിഷിഗണ്‍ സ്റ്റേറ്റ് സുപ്രീംകോടതിയില്‍ സമീപിച്ചിരിക്കുകയാണ് ട്രംപ് അനുകൂലികള്‍. വിസ്‌കോന്‍സിന്‍, പെന്‍സില്‍വാനിയ, മിഷിഗണ്‍ എന്നിവിടങ്ങളില്‍ വോട്ടെണ്ണല്‍ വേണമെന്നാണ് ഗ്രീന്‍പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ജിന്‍ സ്റ്റീനിന്റെ ആവശ്യം.
അതേസമയം വോട്ടെണ്ണല്‍ നടന്നാലും പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയില്ല. ഫലം വന്ന് 35 ദിവസത്തിനകം, അതായത് ഈമാസം 13നകം റീകൗണ്ടിംഗ് പൂര്‍ത്തിയാക്കണമെന്നാണ് അമേരിക്കന്‍ നിയമം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ മാറ്റുകയല്ല ലക്ഷ്യമെന്നും അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ സമഗ്രതയും കൃത്യതയും പരിശോധിക്കാന്‍ വേണ്ടിയാണ് നീക്കമെന്നുമാണ് ഗ്രീന്‍പാര്‍ട്ടിയുടെ നിലപാട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
If you are going for most excellent contents like myself,
only pay a quick visit this web page every day because
it presents quality contents, thanks