Currency

മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് വിലക്ക്; ട്രംപിന്റെ രണ്ടാം ഉത്തരവിലും പ്രതിഷേധം

സ്വന്തം ലേഖകന്‍Wednesday, March 8, 2017 12:49 pm

വാഷിങ്ടണ്‍: മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ടാമത് ഉത്തരവിനെതിരെയും പ്രതിഷേധം. ആറ് മുസ്ലിം രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയുള്ള ട്രംപിന്റെ രണ്ടാം എക്‌സിക്യൂട്ടിവ് ഉത്തരവ് പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിഷേധം വ്യാപകമായി.

ഉത്തരവിനെതിരെ രാജ്യത്തെ വിവിധ സംഘടനകള്‍ രംഗത്തത്തെി. പുതിയ ഉത്തരവിനെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് ന്യൂയോര്‍ക് അറ്റോണി ജനറല്‍ എറിക് ഷ്‌നീഡര്‍മാന്‍ പറഞ്ഞു. ഏഴ് മുസ്ലിം രാജ്യങ്ങളെ വിലക്കിയ ആദ്യ ഉത്തരവില്‍നിന്ന് വ്യത്യസ്തമായി ട്രംപിന്റെ രണ്ടാം ഉത്തരവിലും മാറ്റങ്ങളൊന്നുമില്ലെന്നും രണ്ടാം ഉത്തരവോടെ ട്രംപിന്റെ മുസ്ലിം വിവേചന നയം പുറത്തുവന്നിരിക്കുകയാണെന്നും അദേഹം പറഞ്ഞു.

അമേരിക്കന്‍ അറബ് ആന്റി ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി, ഹീബ്രൂ ഇമിഗ്രന്റ് എയ്ഡ് സൊസൈറ്റി തുടങ്ങിയ സംഘടനകളും ട്രംപിന്റെ രണ്ടാം നയത്തിനെതിരെ രംഗത്തെത്തി. എന്നാല്‍ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കിയതിനെ ഇറാഖ് സ്വാഗതം ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x