വാഷിംഗ്ടണ്‍: ഭീകരവാദം ശക്തി പ്രാപിക്കുന്ന സമയത്ത് ഒരുമിച്ചു പോരാടാന്‍ അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്ന് ഡൊണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ട്രംപ് പറഞ്ഞു. കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന് ട്രൂഡുമായിച്ചേര്ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യവസായ വാണിജ്യ രംഗങ്ങളിലും മറ്റ് മേഖലകളിലുമെല്ലാം സഹകരണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃയാക്കാവുന്ന തരത്തില്‍ വളര്‍ത്തിയെടുക്കുമെന്നും ഇരുവരും വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.