മെക്സികോ അതിര്‍ത്തിയില്‍ ചില ഭാഗങ്ങളില്‍ മതില്‍ നിര്‍മിക്കുമെന്നും ട്രംപ് പറഞ്ഞു.
ചികാഗോ: കുടിയേറ്റക്കാർക്കെതിരെയുള്ള തന്റെ നിലപാട് കടുപ്പിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രസിഡന്റായി ചുമതലയെടുത്തതിനുശേഷം മൂന്നു മില്യണ്‍ കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഗുണ്ടാ സംഘങ്ങള്‍ മയക്കുമരുന്നു ഇടപാടുകാര്‍ തുറ്റങ്ങിയവരെയാണ് ആദ്യഘട്ടത്തിൽ നാടുകടത്തുക.
മെക്സികോ അതിര്‍ത്തിയില്‍ ചില ഭാഗങ്ങളില്‍ മതില്‍ നിര്‍മിക്കുമെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റായി തിരഞ്ഞെടുത്തതിനുശേഷം ആദ്യമായി ഒരു ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് ഡോണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിനുശേഷം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുമെന്ന കാര്യങ്ങൾ വ്യക്തമാക്കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.