Currency

ട്രംപിന്റെ ആസ്തി 3.7 ബില്യൺ ഡോളറെന്ന് ഫോർബ്സിന്റെ കണ്ടെത്തൽ

സ്വന്തം ലേഖകൻSaturday, October 1, 2016 4:49 pm

2015 നു ശേഷം ഇദ്ദേഹത്തിന്റെ ആസ്തിയിൽ 800 മില്യൺ ഡോളറിന്റെ കുറവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ ആസ്തി 3.7 ബില്യൺ ഡോളർ. തന്റെ നികുതി റിട്ടേണ്‍ വെളിപ്പെടുത്താന്‍ ട്രംപ് തയ്യാറാകാത്ത പശ്ചാത്തലത്തിൽ ഫോർബ്സ് ആണു ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. 2015 നു ശേഷം ഇദ്ദേഹത്തിന്റെ ആസ്തിയിൽ 800 മില്യൺ ഡോളറിന്റെ കുറവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

ന്യൂയോർക്ക് കേന്ദ്രീകരിച്ചുള്ള ട്രംപിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസുകൾക്കേറ്റ തിരിച്ചടിയാണ് ഇത്ര വലിയ നഷ്ടമുണ്ടാകാൻ കാരണം. ട്രംപിന്റെ 28 സ്വത്തുവകകളില്‍ 18 എണ്ണത്തിന്റെ മൂല്യം ഒരുവര്‍ഷത്തിനുള്ളില്‍ ഗണ്യമായ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. മന്‍ഹാട്ടനിലെ ട്രംപ് ടവറിന്റെ മൂല്യം 51.90കോടി ഡോളറില്‍നിന്ന് ഒരു വര്‍ഷംകൊണ്ട് 47.10 കോടി ഡോളറായി. നിലവിൽ ട്രംപിനു സ്വന്തമായി മൂന്നു ഹെലികോപ്റ്ററുകളും രണ്ടു സ്വകാര്യ ജെറ്റ് വിമാനങ്ങളുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x