Currency

ഇറാഖിനെ ഒഴിവാക്കിക്കൊണ്ടുള്ള യുഎസിന്റെ യാത്രാവിലക്ക് നിയമം അടുത്ത ആഴ്ച പ്രാബല്യത്തില്‍

സ്വന്തം ലേഖകൻTuesday, March 7, 2017 9:12 am

വാഷിംഗ്ടൺ: ഇറാഖിനെ ഒഴിവാക്കിക്കൊണ്ടുള്ള യുഎസിന്റെ യാത്രാവിലക്ക് നിയമം അടുത്ത ആഴ്ച മുതൽ പ്രാബല്യത്തില്‍ വരും. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ എക്സിക്യുട്ടീവ് ഓര്‍ഡറില്‍ അടുത്തയാഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെക്കുന്നതോടെയാണ് യാത്രാവിലക്ക് നിലവിൽ വരിക.

നേരത്തെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കാണ് അമേരിക്ക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.  എന്നാൽ പ്രഖ്യാപിച്ച പട്ടികയില്‍ നിന്ന് ഇറാഖിനെ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. ഇറാന്‍, ലിബിയ, യെമന്‍, സുഡാന്‍, സോമാലിയ, സിറിയ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് അമേരിക്ക വിസ നിഷേധിക്കുന്നത്.

തീവ്രവാദം തടയാനും നൈപുണ്യമില്ലാത്ത തൊഴിലാളികളുടെ ഒഴുക്ക് കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. പുതിയ ഉത്തരവിനെതിരെ നിയമ പോരാട്ടം തുടരുമെന്ന് വിസ സന്നദ്ധ സംഘടനയായ ACLU അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x