
മസ്കത്ത്: ഭാഗ്യ സമ്മാനം ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള പുതിയ എസ്എംഎസ് തട്ടിപ്പിനെതിരെ ഒമാന്‍ടെല്‍ മുന്നറിയിപ്പ്. 20,000 റിയാലിന്റെ ഭാഗ്യസമ്മാനത്തിന് അര്ഹനായിട്ടുണ്ടെന്ന വ്യാജ സന്ദേശമാണ് വ്യാപകമായി ഒമാന്ടെലിന്റെ പേരില്‍ ഉപഭോക്താക്കളുടെ മൊബൈലുകളിലെത്തുന്നത്. ഉരീദു ടെലികോം കമ്പനിയുമായി സഹകരിച്ച് ഒമാന്‍ടെല്‍ നടത്തുന്ന പ്രമോഷന് പരിപാടിയില്‍ 20,000 റിയാല്‍ സമ്മാനത്തിന് അര്ഹനായിട്ടുണ്ടെന്ന തരത്തിലുള്ളതാണ് സന്ദേശം.
എന്നാല്‍ ഇത്തരത്തിലുള്ള സന്ദേശങ്ങളെ വിശ്വസിക്കരുതെന്നും സംയുക്തമായി നിലവില്‍ പ്രമോഷന് പരിപാടികളൊന്നും നടത്തുന്നില്ലെന്നും ഒമാന്‍ടെല്‍ അധികൃതര്‍ അറിയിച്ചു. മാത്രവുമല്ല ഇത് ആഎസ്എംഎസ് റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകരുതെന്നും മറ്റുള്ളവരിലേക്ക് കൂടി മുന്നറിയിപ്പ് കൈമാറണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.