Currency

ഇറുകിയ വസ്ത്രവും വിചിത്രരീതിയിലുള്ള മുടിവെട്ടലും പാടില്ല; സൗദി ആരോഗ്യ ജീവനക്കാർ പാലിക്കേണ്ട വ്യവസ്ഥകൾ ഇതൊക്കെ

സ്വന്തം ലേഖകൻSunday, April 30, 2017 8:36 pm

വേഷവിധാനവുമായി ബന്ധപ്പെട്ട പൊതുവ്യവസ്ഥകൾ പാലിക്കുമെന്ന് ഉറപ്പുനൽകുന്ന രേഖയിൽ ജീവനക്കാർ ഒപ്പുവെക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പത്തു വ്യവസ്ഥകളാണ് രേഖയിലുള്ളത്.

സൗദിയിലെ ആരോഗ്യ വകുപ്പിനു കീഴിൽ സേവനമനുഷ്ഠിക്കുന്നവർ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും വിചിത്രമായ ഹെയർ കട്ടിംഗ് നടത്തുന്നതും വിലക്കിയതായി ആരോഗ്യ  മന്ത്രാലയം. ജീവനക്കാരുടെ വേഷവിധാനവുമായി ബന്ധപ്പെട്ട പൊതുവ്യവസ്ഥകൾ പാലിക്കുമെന്ന് ഉറപ്പുനൽകുന്ന രേഖയിൽ ജീവനക്കാർ ഒപ്പുവെക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പത്തു വ്യവസ്ഥകളാണ് രേഖയിലുള്ളത്.

ഷരീഅത്തിന് നിരക്കുന്ന മാന്യമായ വസ്ത്രങ്ങൾ ധരിച്ചിരിക്കണം. സുതാര്യമല്ലാത്തതും എംബ്രോയ്ഡറി വർക്കുകൾ ഇല്ലാത്തതുമായ വസ്ത്രം ഉപയോഗിച്ച് ശിരസ്സ് പൂർണമായും മറയ്ക്കണം. സുതാര്യവും ഇറുകിയതുമായ വസ്ത്രം ധരിക്കാൻ പാടില്ല. തുടങ്ങിയവയാണ് സ്ത്രീകളുടെ വേഷവിധാനവുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകൾ.

പുരുഷ ജീവനക്കാരുടെ വേഷവിധാനത്തിന് എട്ടു പൊതുവ്യവസ്ഥകളാണ് ബാധകമാക്കിയിരിക്കുന്നത്. സുതാര്യവും ഇറുകിയതും തുറന്നതുമായ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല. ഇസ്‌ലാമിക വിരുദ്ധമായ വാചകങ്ങളും ചിത്രങ്ങളും മുദ്രാവാക്യങ്ങളും ആലേഖനം ചെയ്ത വസ്ത്രങ്ങൾ ധരിക്കരുത്. ഓപ്പറേഷൻ തിയേറ്റർ വസ്ത്രത്തിൽ ആശുപത്രിയിലും പുറത്തും നടക്കാൻ പാടില്ല- എന്നിങ്ങനെയാണ് വ്യവസ്ഥകൾ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x