Currency

കുവൈത്തില്‍ ഡ്രൈവര്‍ ജോലിക്കും നിയന്ത്രണം വരുന്നു

സ്വന്തം ലേഖകന്‍Tuesday, March 28, 2017 6:13 pm

കുവൈത്ത് സിറ്റി: രാജ്യത്ത് ഡ്രൈവര്‍ തത്സിതകളിലും നിയന്ത്രണം വരുന്നു. ആദ്യ ഘട്ടമായി വാണിജ്യ മേഖലയിലെ ഡ്രൈവര്‍ തസ്തികയിലേക്ക് രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍ക്കു പുതുതായി വര്‍ക് പെര്‍മിറ്റ് അനുവദിക്കില്ല. പകരം സ്വദേശികളെയും നിലവില്‍ കുവൈത്തില്‍ താമസിക്കുന്ന ഡ്രൈവിങ് ലൈസന്‍സുള്ള വിദേശികളെയും മാത്രമെ ഈ മേഖലയിലെ ഡ്രൈവിങ് ജോലിക്ക് നിയമിക്കൂ. കുവൈത്ത് മാന്‍ പവര്‍ അഥോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

കുവൈത്തില്‍ ജനസംഖ്യാ സന്തുലനം നടപ്പാക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ചുവടു പിടിച്ചാണ് ഡ്രൈവര്‍ തത്സിതകളിലും നിയന്ത്രണം കൊണ്ടുവരുന്നത്. മാത്രവുമല്ല ഗതാഗത കുരുക്കു കുറയ്ക്കുന്നതിനായി വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം വരുത്തുക എന്ന ലക്ഷ്യവും പുതിയ തീരുമാനത്തിന് പിന്നില്‍ ഉണ്ടെന്നാണ് സൂചന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x