
കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനം നടത്തുന്നവരെ പിടികൂടുന്നതിനായി ഗതാഗത വകുപ്പിന്റെ പരിശോധന ശക്തമാക്കി. 30,000ലധികം നിയമ ലംഘനങ്ങളാണ് ഒരാഴ്ചയ്ക്കിടെ പിടികൂടിയത്. ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് മൂന്ന് വിദേശികളും പിടിയിലായിട്ടുണ്ട്. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി.
ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഗതാഗത വകുപ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയത്. രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലായി നടത്തിയ പരിശോധനയില്‍ 36,185 നിയമ ലംഘനങ്ങള്‍ പിടികൂടി. നിയമ ലംഘനങ്ങളുടെ പേരില്‍ 71 പേരെയും കൂടാതെ, ചെറുതും വലതുമായ 189 വാഹനങ്ങളും,17 മോട്ടോര്‍ ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പോലീസ് തെരഞ്ഞിരുന്ന അഞ്ച് വാഹനങ്ങളും പരിശോധനയില്‍ പിടികൂടിയിട്ടുണ്ട്.
കുടാതെ താമസ-കുടിയേറ്റ നിയമ ലംഘകര്ക്കായും പരിശോധന നടന്നു. സാവി ഏരിയയില്‍ നടന്ന പരിശോധനയില്‍ മതിയായ രേഖകള്‍ ഇല്ലാത്ത 15 വിദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.