പുതിയ ഉപകരണം ഫലങ്ങൾ ഒരു മിനിറ്റിനുള്ളിൽ നൽകും
കുവൈറ്റ് സിറ്റി: മയക്കുമരുന്നുകൾഉപയോഗിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയംപുതിയസംവിധാനത്തിന് രൂപം നൽകി.മൂത്രപരിശോധനയിലൂടെ തെളിവ് ശേഖരിക്കുന്ന പരമ്പരാഗത രീതിയിൽ ഫലമറിയാൻ ദിവസങ്ങൾ വൈകുന്നതാണ് പുതിയ രീതി പരീക്ഷിക്കാന്‍കാരണമായത്. പുതിയ ഉപകരണം ഫലങ്ങൾ ഒരു മിനിറ്റിനുള്ളിൽ നൽകും.
സംശയിക്കുന്നയാളിൽ നിന്ന് ഉമിനീർ സാമ്പിൾ എടുത്ത് ഉപകരണത്തിൽപതിപ്പിച്ചാൽ അയാൾമയക്കുമരുന്ന്ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഉപകരണം ശബ്ധം പുറപ്പെടുവിക്കും. ഇത്തരം ഉപകരണങ്ങൾ സഅദ് അൽ അബ്ദുള്ള അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസ്, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൈവറ്റ് സെക്യൂരിറ്റിതുടങ്ങിയ നിരവധി സെക്യൂരിറ്റി സെക്ടറുകളിലേക്ക് വിതരണം ചെയ്തിട്ടുണ്ട്.
സുരക്ഷാ വകുപ്പുകളിൽ മയക്കുമരുന്ന് വ്യാപാരം തടയുന്നതിനായി ബാക്കി വകുപ്പുകൾക്ക് ഉടൻ വിതരണം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.