Currency

കാലാവസ്ഥാ മാറ്റം; കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റ് വീശുന്നത് തുടരും

സ്വന്തം ലേഖകൻThursday, November 3, 2016 5:40 pm

കാലാവസ്ഥ ചൂടില്‍നിന്ന് തണുപ്പിലേക്ക് മാറുന്നതിന്‍െറ മുന്നോടിയായുള്ള ചില പ്രതിഭാസങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ പൊടിക്കാറ്റെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കാലാവസ്ഥാ മാറ്റത്തിന്‍െറ ഭാഗമായി ശക്തമായി പൊടിക്കാറ്റ് ആഞ്ഞുവീശി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ അടിച്ചുവീശിയ തെക്കുപടിഞ്ഞാറന്‍ കാറ്റിൽ ഉയർന്ന പൊടിപടലങ്ങൾ മൂലം കാഴ്ച പരിധി 1000 മീറ്റര്‍വരെ കുറയുകയും സമുദ്രത്തിലെ തിരമാലകള്‍ ഏഴ് അടിവരെ ഉയരുകയും ചെയ്തു. 

കാലാവസ്ഥ ചൂടില്‍നിന്ന് തണുപ്പിലേക്ക് മാറുന്നതിന്‍െറ മുന്നോടിയായുള്ള ചില പ്രതിഭാസങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ പൊടിക്കാറ്റെന്ന്  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുംദിവസങ്ങളിലും ഇതുപോലുള്ള അസ്ഥിരമായ കാലാവസ്ഥക്കാണ് സാധ്യത. അതോടൊപ്പം മണിക്കൂറില്‍ 25 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗമാര്‍ന്ന കാറ്റടിക്കാനും ഇടിയോടെയുള്ള മഴ പെയ്യാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x