Currency

കുവൈത്തില്‍ വാഹനങ്ങളിലെ ഇഡിആര്‍ സൗകര്യം പ്രയോജനപ്പെടുത്താനൊരുങ്ങുന്നു

സ്വന്തം ലേഖകന്‍Saturday, April 29, 2017 10:52 am

ഇഡിആര്‍ അഥവാ ഇവന്റ് ഡാറ്റ റെക്കോര്‍ഡര്‍ എന്ന ഉപകരണം വിമാനങ്ങളിലെ ബ്ലാക് ബോക്സിന് സമാനമായ പ്രവര്‍ത്തനമാണ് നിര്‍വഹിക്കുന്നത്. വികസിത രാജ്യങ്ങളില്‍ കേസന്വേഷണത്തിനായി വാഹനത്തിന്റെ ചലനങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്തുന്ന ഉപകരണത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താറുണ്ട്.

കുവൈത്ത് സിറ്റി: വാഹനങ്ങളിലെ ഇഡിആര്‍ സൗകര്യം പ്രയോജനപ്പെടുത്താനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വാഹനാപകട കാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. അല്‍ അന്ബാ പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇഡിആര്‍ അഥവാ ഇവന്റ് ഡാറ്റ റെക്കോര്‍ഡര്‍ എന്ന ഉപകരണം വിമാനങ്ങളിലെ ബ്ലാക് ബോക്സിന് സമാനമായ പ്രവര്‍ത്തനമാണ് നിര്‍വഹിക്കുന്നത്. വികസിത രാജ്യങ്ങളില്‍ കേസന്വേഷണത്തിനായി വാഹനത്തിന്റെ ചലനങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്തുന്ന ഉപകരണത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താറുണ്ട്. നിലവില്‍ മുന്‍ നിര വാഹന നിര്‍മാതാക്കള്‍ ഇഡിആര്‍ സഹിതമാണ് വാഹനങ്ങള്‍ പുറത്തിറക്കുന്നത്. ഇഡിആര്‍ സംവിധാനം നിര്‍ബന്ധമാക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

ഗുരുതരമായ അപകടങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ ബ്ലാക് ബോക്‌സ് ഡീകോഡ് ചെയ്ത് അപകടകാരണം കൃത്യമായി മനസിലാക്കാന്‍ സാധിക്കുമെന്നാണ് ട്രാഫിക് വകുപ്പിന്റെ പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x