Currency

ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോററ്റി ബഹ്റൈനിൽ ഇ-ബില്ലിംഗ് സംവിധാനം ഏർപ്പെടുത്തുന്നു

സ്വന്തം ലേഖകൻWednesday, September 28, 2016 1:07 pm

നവംബർ മുതൽ വൈദ്യുതബില്ലും വെള്ളക്കരവും അടയ്ക്കുന്നതിനായി ഇ-ബില്ലിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് ബഹ്റൈനിലെ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോററ്റി അറിയിച്ചു.

മനാമ: നവംബർ മുതൽ വൈദ്യുതബില്ലും വെള്ളക്കരവും അടയ്ക്കുന്നതിനായി ഇ-ബില്ലിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് ബഹ്റൈനിലെ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോററ്റി അറിയിച്ചു. ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോററ്റിയിലെ വിതരണ, ഉപഭോക്തസേവനവകുപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ അദ്നാൻ മുഹമ്മദ് ഫക്രോയാണ് ഇക്കാര്യം അറിയിച്ചത്.

ഡിസംബറോടെ ബില്ലുകൾ പൂർണ്ണമായും കമ്പ്യൂട്ടർവത്കരിക്കുകയാണ് ലക്ഷ്യമെന്നു വ്യക്തമാക്കിയ അദ്ദേഹം ഇതിന്റെ ഭാഗമായി  ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഥോററ്റിയ്ക്ക് നൽകിയിരിക്കുന്ന വിവരങ്ങളിൽ ഇ-മെയിൽ വിലാസവും ഫോൺ നമ്പറും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉപഭോക്താക്കൾ ഉറപ്പു വരുത്തണമെന്നും അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x