അബൂദബി വിതരണ കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും എസ്.എം.എസ് ആയും ഇമെയില്‍ ആയും ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് അയയ്ക്കും. ഏകദേശം 53 ശതമാനം ഉപഭോക്താക്കള്‍ നിലവില്‍ ഇലക്‌ട്രോണിക് ബില്‍ ഉപയോഗിക്കുമ്പോള്‍ ബാക്കി 47 ശതമാനത്തെ കൂടി ഈ സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്.
അബൂദബി: രാജ്യത്ത് വൈദ്യുതി നിരക്കുകള്‍ അറിയിക്കുന്നതിനായി പൂര്‍ണമായും ഇലക്‌ട്രോണിക് ബില്ലുകള്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് നല്‍കുകയുള്ളൂവെന്ന് അബൂദബി ജല- വൈദ്യുതി അതോറിറ്റിയുടെ കീഴിലെ അബൂദബി വിതരണ കമ്പനി അറിയിച്ചു. 2017 മെയ് ഒന്ന് മുതലാണ് പൂര്‍ണമായും ഇലക്‌ട്രോണിക് ബില്ലുകളിലേക്ക് മാറുന്നത്.
ഇലക്‌ട്രോണിക് ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായിരിക്കും. അബൂദബി വിതരണ കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നും വെബ്‌സൈറ്റില്‍ നിന്നും എസ്.എം.എസ് ആയും ഇമെയില്‍ ആയും ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് അയയ്ക്കും. ഏകദേശം 53 ശതമാനം ഉപഭോക്താക്കള്‍ നിലവില്‍ ഇലക്‌ട്രോണിക് ബില്‍ ഉപയോഗിക്കുമ്പോള്‍ ബാക്കി 47 ശതമാനത്തെ കൂടി ഈ സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്.
കമ്പനിയുടെ വെബ്‌സൈറ്റായ www.addc.ae വഴി തങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പറും ഇ മെയില്‍ അഡ്രസും അറിയിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യമുണ്ട്. 800 2332 ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചോ കമ്പനിയുടെ ശാഖകളില്‍ നേരിട്ടെത്തിയോ നമ്പറും ഇമെയില്‍ വിലാസവും നല്‍കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.