മേയ് 22ന് വിവിധ മേഖലകളില്‍ വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുകയല്ല, മറിച്ച് ഉപഭോഗം കുറയ്ക്കുകയാണ് നിരക്ക് വര്‍ധന കൊണ്ടുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത്‌സിറ്റി: വെള്ളത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം നിയന്ത്രിക്കുന്നതിന് കുവൈത്തില്‍ ബോധവല്‍കരണ പ്രചാരണം നടത്തും. വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ വൈദ്യുതി-ജലം മന്ത്രാലയമാണ് ബോധവല്‍കരണ പ്രചാരണം നടത്തുന്നതെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ ബുഷാഹരി അറിയിച്ചു.
മേയ് 22ന് വിവിധ മേഖലകളില്‍ വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. അതിനിടെയാണ് ഉപഭോഗം കുറയ്ക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രചാരണം ആരംഭിക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുകയല്ല, മറിച്ച് ഉപഭോഗം കുറയ്ക്കുകയാണ് നിരക്ക് വര്‍ധന കൊണ്ടുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ 26നാണ് വൈദ്യുതിയുടെയും വെള്ളത്തിന്റെയും നിരക്ക് വര്‍ധന സംബന്ധിച്ച് പാര്‍ലമെന്റ് തീരുമാനമെടുത്തത്. അതേസമയം സ്വദേശികള്‍ പാര്‍ക്കുന്ന സ്വകാര്യ ഭവനങ്ങള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.