Currency

യുഎഇയില്‍ ഇലക്ട്രോണിക് ഫാമിലി ബുക്ക് വരുന്നു

സ്വന്തം ലേഖകന്‍Tuesday, April 2, 2019 1:26 pm

അബുദാബി: യുഎഇയില്‍ ഇലക്ട്രോണിക് ഫാമിലി ബുക്ക് സംവിധാനം ആവിഷ്‌കരിക്കാനുള്ള ക്യാബിനറ്റ് തീരുമാനത്തിന് അംഗീകാരം. രാജ്യത്ത് എല്ലായിടത്തും വിവിധ ഇടപാടുകള്‍ക്ക് അംഗീകൃത രേഖയായി ഇത് ഉപയോഗിക്കാനാവും. വിവിധ രംഗങ്ങളില്‍ സ്മാര്‍ട്ട് സേവനങ്ങള്‍ നടപ്പാക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഇലക്ട്രോണിക് ഫാമിലി ബുക്ക്. സേവനങ്ങള്‍ക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പ് ഇനിയും കുറയ്ക്കുകയാണ് ലക്ഷ്യം.

വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്. 2021 ഓടെ രാജ്യത്ത് സേവനങ്ങള്‍ക്കായുള്ള ക്യൂ എണ്‍പത് ശതമാനം കുറയ്ക്കാനാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. എമിറേറ്റ്‌സ് ഐഡിയുമായി ബന്ധിപ്പിച്ചായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ജൂലൈ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x